29 C
Trivandrum
Sunday, December 21, 2025

പോറ്റി പാട്ടിൻ്റെ പിന്നാലെ പോകുന്നതും വ്യാപക അക്രമ സംഭവങ്ങളും എൽ.ഡി.എഫിൻ്റെ അവശേഷിക്കുന്ന ഭാവി കൂടി ഇല്ലാതാക്കുന്നുവെന്ന് വിമർശനം.

Follow the FOURTH PILLAR LIVE channel on WhatsApp 

തദ്ദേശ തെരഞ്ഞെടുപ്പില തിരിച്ചടിയിൽ വിളിപൂണ്ട് സി.പി.എം നടത്തുന്ന നീക്കങ്ങൾ കാര്യങ്ങൾ കൂടുൽ വഷളാക്കുന്നുവെന്ന് മുന്നണിയിലെ മറ്റു പാർട്ടികളിൽ അതൃപ്തി. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമാണ് മുന്നിൽ ഉള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറാൻ കഴിഞ്ഞില്ലെങ്കിൽ വൻ തിരിച്ചടിയായിരിക്കും ഉണ്ടാവുക. എന്നാൽ, കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് സി.പി.എം ചെയ്യുന്നത് എന്നാണ് സിപിഐ നേതാക്കൾ ഉൾപ്പടെ പങ്കുവെക്കുന്ന വികാരം.

കണ്ണൂരിൽ നടക്കുന്ന അക്രമങ്ങൾ, പോറ്റി പാട്ടിനു പിന്നാലെ പോകാൻ ശ്രമിക്കുന്നത് എന്നിങ്ങനെ എതിരാളികൾക്ക് വടി കൊടുക്കുന്ന നടപടികൾ ഉണ്ടാകുന്നു. ഇത്തരം നടപടികൾ ഒഴിവാക്കാൻ പാർട്ടി താഴെ തട്ടിൽ നിർദേശം നൽകണമെന്നും ആവശ്യം ഉയരുന്നുണ്ട്. പിന്നിൽ പോയ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ട് തിരിച്ചു പിടിച്ചാൽ മാത്രമേ നിയമസഭയിൽ എൽ.ഡി.എഫിന് ഒരു സാധ്യത ഉണ്ടാകൂ. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കേണ്ട സമയമാണ്. ഇതിന് തയാറാകാത്ത പക്ഷം മൂന്നാമതും അധികാരത്തിൽ എത്തുക എന്നത് എൽഡിഎഫിന് സംബന്ധിച്ച് സ്വപ്നം മാത്രമായി അവശേഷിക്കും.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ ഡിസംബർ അവസാനം സിപിഎം സംസ്ഥാന സമിതി യോഗം ചേരും. ജനുവരി ആദ്യവാരം എൽഡിഎഫ് യോഗവും നടക്കും. ചൊവ്വാഴ്ച നടന്ന എൽഡിഎഫ് യോഗത്തിൽ തെരഞ്ഞെടുപ്പ് ഫലം ചർച്ചയായില്ല. മുന്നണിയിലെ ഘടകകക്ഷികളോട് ഫലത്തെ വിലയിരുത്താനാണ് മുന്നണി കൺവീനർ ആവശ്യപ്പെട്ടത്. ജനുവരിയിലെ യോഗത്തിൽ പരാജയത്തിന് കാരണമായ ഘടകങ്ങൾ മുന്നണി പരിശോധിക്കും. പിന്നീട് തിരുത്തൽ നടപടികളിലേക്ക് കടക്കുമെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks