Follow the FOURTH PILLAR LIVE channel on WhatsApp
ഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ച ജെഎൻയു വിദ്യാർഥി ഉമർ ഖാലിദ് ഷർജീൽ ഇമാം അടക്കമുള്ള മറ്റ് എട്ട് പേരുടെ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത് ഇത് ചോദ്യം ചെയ്തതാണ് സുപ്രിം കോടതിയെ സമീപിച്ചത്.ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഞ്ച് വർഷക്കാലമായി വിചാരണയില്ലാതെ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്.
പൗരത്വ പ്രതിഷേധത്തിൻ്റെ പേരിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തി എന്നാണ് ഡൽഹി പൊലീസിന്‍റെ ആരോപണം.ഉമർ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ള എട്ട് പേരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത് അഞ്ച് വർഷത്തിന് ശേഷമായിരുന്നു ഷർജീൽ ഇമാം അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ വിധി വരുന്നത്. സിഎഎ വിരുദ്ധ സമരവും തുടർന്നുണ്ടായ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പടെ എട്ട് വിദ്യാർഥി സംഘടനാ പ്രവർത്തകരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.