Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: വീ്ണ്ടും ഇരട്ടവോട്ട് ആരോപണവുമായി യൂത്ത് കോൺഗ്രസ്. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ ഭാര്യയ്ക്ക് ഇരട്ട വോട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ദിഷാലാണ് ഫേസ്ബുക്കിലൂടെ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.മുക്കം മുൻസിപ്പാലിറ്റിയിലെ വാർഡ്-17 കച്ചേരിയിലും, കൂടരഞ്ഞി പഞ്ചായത്തിലെ വാർഡ്-9 ആനയോടും വോട്ടുള്ളതായി അദ്ദേഹം ഫെയ്്‌സ്ബുക്കിൽ കുറിച്ചു. രണ്ട് വോട്ടുകളുമുള്ളത് പുതുതായി ചേർക്കപ്പെട്ട ലിസ്റ്റിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാർഡ് കമ്മിറ്റികളുടെ പരിശോധനയിലാണ് ഈ വിവരം ലഭിച്ചത്. മറുപടി പറയേണ്ടത് എംഎൽഎയാണ്, ഈ രണ്ട് വോട്ടും ആരുടേതാണെന്നും അദ്ദേഹം ഫെയ്്‌സ്ബുക്ക് കുറിപ്പിൽ ചോദിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാൻ പല സ്ഥലങ്ങളിലും ഇത്തരം അട്ടിമറികൾ സിപിഎം നടത്തിയിട്ടുണ്ടെന്നും ഇത്തരം തട്ടിപ്പുകളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.























