Follow the FOURTH PILLAR LIVE channel on WhatsApp
ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ഉച്ചയോടെ തെരഞ്ഞെടുക്കുന്ന പുതിയ സംസ്ഥാന കൗൺസിൽ, സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കും.വൈകിട്ട് റെഡ് വൊളൻ്റിയർ മാർച്ച് നടക്കും.അതിന് പിന്നാലെ നടക്കുന്ന പൊതുസമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. പ്രവർത്തന റിപ്പോർട്ടിലും കരട് രാഷ്ട്രീയ പ്രമേയത്തിലും വിശദമായ ചർച്ച സമ്മേളനത്തിൽ നടക്കും. ഉയർന്നു വന്നിട്ടുള്ള വിമർശനങ്ങൾക്ക് നേതൃത്വം മറുപടി നൽകും. സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട മുതിർന്ന നേതാവ് കെ.ഇ ഇസ്മയിൽ ഇന്ന് പൊതുയോഗത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്.