Follow the FOURTH PILLAR LIVE channel on WhatsApp
കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ കൃത്യതയില്ലെന്ന് ആരേപണം. കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കണക്കനുസരിച്ച് ഇതുവരെ 16 പേർ മരിച്ചു. എന്നാൽ ആരോഗ്യ വകുപ്പിന്റെ കണക്കിൽ 14 പേരും രോഗം സംശയിക്കപ്പെടുന്നവരുടെ പട്ടികയിലാണ്. നേരത്തേ രോഗം സ്ഥിരീകരിച്ച ഒരു മരണം കൂടി സംശയ പട്ടികയിലേക്കു മാറ്റുകയും ചെയ്തു.ഈ മാസം 10 വരെ 60 പേർക്കു രോഗം റിപ്പോർട്ട് ചെയ്തെങ്കിലും അതിൽ 42 പേർ ആരോഗ്യവകുപ്പിന്റെ കണക്കിൽ ഇപ്പോഴും സംശയിക്കപ്പെടുന്നവരുടെ പട്ടികയിലാണ്. ഇവരുടെ എണ്ണം വാർഷിക ആരോഗ്യ റിപ്പോർട്ടിൽ ഒഴിവാകുന്നതോടെ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ‘കണക്കിൽ’ കുത്തനെ കുറയും. രാജ്യാന്തര തലത്തിൽ സ്വീകരിക്കുന്ന സമീപനത്തിൽനിന്നു വ്യത്യസ്തമാണിത്. രോഗം റിപ്പോർട്ട് ചെയ്താൽ കൃത്യമായ വിവരങ്ങൾ ജനങ്ങൾക്കു നൽകുകയും പ്രതിരോധ സംവിധാനങ്ങൾ ഏകോപിപ്പിക്കുകയുമാണ് ശരിയായ രീതി.