29 C
Trivandrum
Wednesday, June 25, 2025

രാജ്ഭവനിലേക്ക് എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്; ‘ഗവർണറെ ഭരണഘടന പഠിപ്പിക്കും’

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ ഗവർണർക്കെതിരെ എസ്.എഫ്.ഐ. രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഗവർണറെ ഭരണഘടന പഠിപ്പിക്കും എന്ന ബാനറുമേന്തിയാണ് പ്രതിഷേധക്കാർ രാജ്ഭവനിലേക്ക് എത്തിയത്.

പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. രാജ്ഭവൻ പരിസരത്തേയ്ക്ക് എത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷമുണ്ടാക്കി. പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചാണ് പ്രവർത്തകരെ അവിടെ നിന്ന് മാറ്റിയത്. ഭരണഘടനയുടെ താളുകൾ ഗവർണറെ പഠിപ്പിക്കുമെന്ന് പ്രതിഷേധക്കാരും പറഞ്ഞു.

ആർ.എസ്.എസിൻ്റെ തറവാട് സ്വത്തല്ല കേരളം എന്നും അതിൻ്റെ പേരിൽ പണിതതല്ല രാജ്ഭവൻ എന്നും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് പിന്നീട് പറഞ്ഞു. ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയവരുടെ പിന്മുറക്കാരനാണ് ആർലേകർ എന്നും സഞ്ജീവ് കൂട്ടിചേർത്തു. തങ്ങൾ ഒരിക്കലും ഭരണഘടനാ മൂല്യങ്ങളിൽ നിന്നും പുറകോട്ടു പോകില്ലെന്നും അതിനാൽ ഗവർണറുടെ വിരട്ട് എസ്.എഫ്.ഐയോട് വേണ്ടെന്നും സഞ്ജീവ് പറഞ്ഞു. അതേസമയം ഗവർണറോട് സമരസപ്പെട്ട് സർവകലാശാലകളിൽ ഇരിക്കുന്ന കോൺഗ്രസിൻ്റെയും ലീഗിൻ്റെയും പ്രതിനിധികൾക്ക് ഉളുപ്പുണ്ടോ എന്നും സഞ്ജീവ് ചോദിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks