കൊടിനട–വഴിമുക്ക്‌ റോഡ്‌ വികസനം: ഭൂമിയുടെ നഷ്ടപരിഹാരത്തിന്‌ 102.4 കോടി രൂപ അനുവദിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കരമന–കളിയിക്കാവിള ദേശീയപാതയിൽ കൊടിനട മുതൽ വഴിമുക്ക്‌ വരെയുള്ള ഭാഗത്തെ വികസനത്തിൻ്റെ ഭൂമി ഏറ്റെടുക്കലിന്‌ നഷ്ടപരിഹാരം നൽകാൻ 102.4 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. നേരത്തെ 97.6 കോടി രൂപ അനുവദിച്ചിരുന്നു.

കൊടിനട മുതൽ വഴിമുക്ക്‌ വരെ ഒന്നര കിലോമീറ്റർ റോഡിൻ്റെ വികസനത്തിന്‌ ആവശ്യമായ ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാര വിതരണത്തിനാണ്‌ തുക വിനിയോഗിക്കുന്നത്‌. ഭൂമി ഏറ്റെടുക്കലിന്‌ 160 കോടി രൂപയും കെട്ടിടങ്ങൾക്ക്‌ ഉൾപ്പെടെയുള്ള നഷ്ടപരിഹാരത്തിനായി 40 കോടി രൂപയുമാണ്‌ നിശ്ചയിച്ചിരുന്നത്‌. ഇതിനാവശ്യമായ മുഴുവൻ തുകയും ലഭ്യമാക്കിയാതായും ധനകാര്യ മന്ത്രി വ്യക്തമാക്കി.

കേരള റോഡ്‌ ഫണ്ട്‌ ബോർഡാണ്‌ പദ്ധതി നിർവഹണ ഏജൻസി. കൊടിനട മുതൽ വഴിമുക്ക്‌ വരെ പാതാവികസനത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ 40 കോടി രൂപയുടെ പദ്ധതിയും കിഫ്‌ബി അംഗീകരിച്ചിട്ടുണ്ട്‌.

COMMENTCancel reply

Recent Articles

Related Articles

Special