കരിപ്പൂരിൽ 40 കോടിയുടെ ലഹരിവേട്ട; 3 സ്ത്രീകൾ പിടിയിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: 40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി 3 സ്ത്രീകൾ കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസ്സിൻ്റെ പിടിയിലായി. ചൊവ്വാഴ്ച രാത്രി 11:45ന് തായ്ലൻഡിൽ നിന്നും എയർ ഏഷ്യ വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങിയവരിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീൻ (40), കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍ (40), തൃശ്ശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ (39) എന്നിവരെ എയര്‍ കസ്റ്റംസ്, എയര്‍ ഇൻ്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി.

34 കിലോ ഹൈബ്രിഡ് കഞ്ചാവും കൂടാതെ തായ്ലന്‍ഡ് നിര്‍മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയുമാണ് ഇവരില്‍നിന്നും പിടികൂടിയത്.

കസ്റ്റംസ് എയര്‍ ഇൻ്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. തുടർന്നാണ് വനിതായാത്രക്കാരെ പിടികൂടിയത്. ഇവര്‍ തായ്ലന്‍ഡില്‍ നിന്നും ക്വാലാലംപുര്‍ വഴി ആണ് കോഴിക്കോട് എത്തിയത്.

COMMENTCancel reply

Recent Articles

Related Articles

Special