കശ്മീരിലെ വനത്തിൽ മലയാളിയുടെ മൃതദേഹം; 10 ദിവസത്തെ പഴക്കം

Follow the FOURTH PILLAR LIVE channel on WhatsApp 

പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്.

പുല്‍വാമയിൽ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് 10 ദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു.

ബംഗളൂരുവിൽ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് പോയതെന്ന് വീട്ടുകാർ പറയുന്നു. ഷാനിബ് എങ്ങനെ കശ്മീരിൽ എത്തിയതെന്നുള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

COMMENTCancel reply

Recent Articles

Related Articles

Special