Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: തലസ്ഥാനത്ത് എത്തിയ മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ് ആർ.എസ്.എസ്.- ബി.ജെ.പി. പ്രവർത്തകർ. നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ ബി.ജെ.പി. കൗൺസിലർ മഹേഷിൻ്റെ നേതൃത്വത്തിലാണ് തുഷാർ ഗാന്ധിയെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയത്.
നെയ്യാറ്റിൻകര ടി.ബി. ജങ്ഷനിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മടങ്ങവെയാണ് സംഭവം. രാജ്യത്തിൻ്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നും തുഷാർ ഗാന്ധി പ്രസംഗിച്ചിരുന്നു. ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആർ.എസ്.എസ്.- ബി.ജെ.പി. പ്രവർത്തകർ ആവശ്യപ്പെട്ടത്.
അരമണിക്കൂറോളം തുഷാർ ഗാന്ധിയുടെ വാഹനം തടഞ്ഞുനിർത്തി. ആർ.എസ്.എസിനെതിരെയുള്ള പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ്.- ബി.ജെ.പി. പ്രവർത്തകർ വഴി തടഞ്ഞ് മുദ്രാവാക്യവും വിളിക്കുകയായിരുന്നു. എന്നാൽ നിലപാടിൽ മാറ്റമില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും തുഷാർ ഗാന്ധി പറഞ്ഞു.
പൊലീസ് ഇടപെട്ട് പ്രവർത്തകരെ നീക്കിയതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ശേഷം ഗാന്ധിജിക്ക് ജയ് വിളിച്ചാണ് തുഷാർ ഗാന്ധി മടങ്ങിയത്.