Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ബുധനാഴ്ച്ച രാവിലെ 9ഓടെ കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, കെ.വി.തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
അനൗദ്യോഗിക സന്ദർശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് അവർ മടങ്ങിയത്.