29 C
Trivandrum
Wednesday, March 12, 2025

തൊഴിലാളികൾ നല്കുന്നത് മികച്ച പിന്തുണ; കെ.എസ്.ആ.ർ.ടി.സിയെ മാതൃകാപരമായി നിലനിർത്തുമെന്ന് ടി.പി.രാമകൃഷ്‌ണൻ

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയെ മാതൃകാപരമായി നിലനിർത്താനാണ് എൽ.ഡി.എഫ്. സർക്കാർ ശ്രമിക്കുന്നതെന്നും അതിന് നല്ല പിന്തുണയാണ് തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും എൽ.ഡി.എഫ്. കൺവീനർ ടി.പി.രാമകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു.) ഉത്തരമേഖലാ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് കൂടിയായ അദ്ദേഹം.

എൽ.ഡി.എഫ്. സർക്കാർ കെ.എസ്.ആർ.ടി.സിയിൽ ഒട്ടേറെ ഗുണപരമായ മാറ്റങ്ങൾ വരുത്തി. തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കും. എൽ.ഡി.എഫ്. സർക്കാരിൻ്റെ രക്ഷാകവചത്തിനുള്ളിൽ നിന്നു മാത്രമെ കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

മോഹൻകുമാർ പാടി അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, ട്രഷറർ പി.എ.ജോജോ എന്നിവർ സംസാരിച്ചു. പി.എസ്.മഹേഷ് സ്വാഗതവും പി.റഷീദ് നന്ദിയും പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks