29 C
Trivandrum
Wednesday, March 12, 2025

പായ്ക്കപ്പിലും സുമതി വളവിന് വ്യത്യസ്തത

Follow the FOURTH PILLAR LIVE channel on WhatsApp 

പാലക്കാട്: രാവും പകലും നീളുന്നതാണ് ഒരു സിനിമയുടെ ചിത്രീകരണം. ചിത്രത്തിൻ്റെ കാൻവാസ് അനുസരിച്ച് ദിവസങ്ങളുടെ ദൈർഘ്യത്തിലും വ്യത്യാസമുണ്ടാകും. ഒരു ശരാശരി ചിത്രം 30 മുതൽ 40 വരെ ദിവസങ്ങളാണ് നീണ്ടുനിൽക്കാറ്.

വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് എന്ന ചിത്രത്തിൻ്റെ പായ്ക്കപ്പ് വെള്ളിയാഴ്ച രാത്രിയിലായിരുന്നു. 90 ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണമാണ് 2 ഷെഡ്യൂളിലൂടെ നടന്നത്. പാലക്കാട്ടെ കൊല്ലങ്കോടും പരിസരങ്ങളിലുമായി അത് പൂർത്തിയായി.

ഒരു സിനിമയുടെ പായ്ക്കപ്പ് ഇത്തിരി ആഘോഷമായി നടത്തുക സിനിമാസെറ്റിലുള്ള അലിഖിതമായ നിയമമാണ്. കുറേ ദിവസങ്ങൾ ഒന്നിച്ചു കഴിഞ്ഞവരുടെ ഒരു സന്തോഷ കൂട്ട്. ഇതിനു നിറം പകരാനായി പലപ്പോഴും മദ്യസൽക്കാരവും നടത്താറുണ്ട്. സുമതി വളവിൻ്റെ പായ്ക്കപ്പിന് മദ്യമുണ്ടായില്ല.

വാട്ടർമാൻ മുരളി എന്നറിയപ്പെട്ടുന്ന നിർമ്മാതാവ് മുരളി കുന്നുംപുറത്താണ് ഈ നിർദ്ദേശം വയ്ക്കുന്നത്. മദ്യത്തിനു പകരം വസ്ത്രങ്ങളും ഒരു ദിവസത്തെ വേതനവും നൽകിക്കൊണ്ടാണ് പതിവു ശൈലിയെ മാറ്റിമറിച്ചത്. വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ത്രില്ലർ ഹ്യൂമർ ജോണറിലുള്ളതാണ്.

അർജ്ജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ 40ൽ പരം ജനപ്രിയരായ അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. സൈജു കുറുപ്പ്, ബാലു വർഗീസ്, ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, ശിവദ, കെ.യു.മനോജ്, സിഡാർത്ഥ് ഭരതൻ, നന്ദു, കോട്ടയം രമേഷ്, ശ്രീജിത്ത് രവി, സാദിഖ്, ബോബി കുര്യൻ (പണി ഫെയിം), ഗോപികാ അനിൽ, അഭിലാഷ് പിള്ള, വിജയകുമാർ, ചെമ്പിൽ അശോകൻ, ശ്രീപഥ് യാൻ, റാഫി, ശിവ അജയൻ. മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ദേവനന്ദ, സ്മിനു സിജോ, ജസ്ന ജയദീഷ്, സിജാ റോസ്, അനിയപ്പൻ, ജയകൃഷ്ണൻ, ജൂഹി ജയകുമാർ, സുമേഷ് ചന്ദ്രൻ, ഗീതി സംഗീത, സന്ദീപ്, മനോജ് കുമാർ, അശ്വതി അഭിലാഷ്, ജയ് റാവു എന്നിവരാണു താരനിരയിലെ പ്രമുഖർ.

അഭിലഷ് പിള്ളയുടേതാണു തിരക്കഥ. മാളികപ്പുറത്തിൻ്റെ വൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കറും അഭിലാഷ് പിള്ളയും വീണ്ടും ഒത്തുചേരുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്.

ബി.കെ.ഹരിനാരായണൻ, സന്തോഷ് വർമ്മ, ദിൻനാഥ് പുത്തഞ്ചേരി, അഭിലാഷ് പിള്ള എന്നിവരുടേതാണ് ഗാനങ്ങൾ. രഞ്ജിൻ രാജിന്റേതാണ് സംഗീതം. പി.വി.ശങ്കർ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് ചിത്രസംയോജനവും നിർവ്വഹിക്കുന്നു. കലാസംവിധാനം -അജയ് മങ്ങാട്, ചമയം -ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം -സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ മാനേജർ -നികേഷ് നാരായണൻ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് -ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ -ഗിരീഷ് കൊടുങ്ങല്ലൂർ, പി.ആർ.ഒ.- വാഴൂർ ജോസ്.

കൊല്ലങ്കോട്, നെന്മാറ, ചിറ്റൂർ, പൊള്ളാച്ചി ഭാഗങ്ങളിലായി ട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks