Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കൾ, അവർ നേരിടുന്ന പ്രതിസന്ധികൾ, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങൾ തുടങ്ങിയവ പറയുന്ന ചിത്രം -കാടകം. 2002ൽ ഇടുക്കിയിലെ മുനിയറയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിൻ്റെ കഥ.
ചെറുകര ഫിലിംസിൻ്റെ ബാനറിൽ മനോജ് ചെറുകര നിർമ്മിച്ച് ഗോവിന്ദൻ നമ്പൂതിരി സഹ നിർമാതാവായി ജയിൻ ക്രിസ്റ്റഫർ സംവിധാനവും കാമറയും നിർവഹിക്കുന്ന ചിത്രമാണ് കാടകം. സുധീഷ് കോശിയുടേതാണ് രചന. മലയാളത്തിൽ അതിജീവനം പ്രമേയമായ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു യഥാർത്ഥ സംഭവത്തിൻ്റെ ദൃശ്യാവിഷ്കാരമാണ് ഈ സിനിമ എന്ന് സംവിധായകൻ ജയിൻ ക്രിസ്റ്റഫർ പറഞ്ഞു.
സംഭവബഹുലമായ ഒരു അതിജീവനത്തിൻ്റെ കഥയാണ് കാടകം പറയുന്നത്. ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നത് പ്രമുഖ തിയേറ്റർ ആർട്ടിസ്റ്റുകളാണ്. ഡോ.രതീഷ് കൃഷ്ണ, ഡോ.ആരോമൽ, ടി.ജോസ് ചാക്കോ, ഗോവിന്ദൻ നമ്പൂതിരി, മനു തെക്കേടത്ത്, അജേഷ് ചങ്ങനാശ്ശേരി, ഷിബു, ശ്രീരാജ്, ജോസ് പാലാ, നന്ദന, ടിജി ചങ്ങനാശ്ശേരി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.
എഡിറ്റിങ്- ഷിജു വിജയ്, കളറിങ്- പോട്ട് ബെല്ലീസ്, സംഗീതം- മധുലാൽ ശങ്കർ, ഗാനരചന- സെബാസ്റ്റ്യൻ ഒറ്റമശ്ശേരി, ഗായകൻ- സുരേഷ് കരിന്തലകൂട്ടം, ആർട്ട്- ദിലീപ് ചുങ്കപ്പാറ, മേക്കപ്പ്- രാജേഷ് ജയൻ, കോസ്റ്റ്യൂം- മധു ഏഴംകുളം, പശ്ചാത്തല സംഗീതം- റോഷൻ മാത്യു റോബി, വി.എഫ്.എക്സ്.- റോബിൻ പോട്ട് ബെല്ലി, സൗണ്ട് മിക്സ്- ഷാബു ചെറുവള്ളൂർ, പ്രെഡക്ഷൻ കൺട്രോളർ – രാജ്‌കുമാർ തമ്പി, പബ്ലിസിറ്റി ഡിസൈൻ -സന മീഡിയ, പി.ആർ.ഒ. – പി.ആർ.സുമേരൻ.
അമ്പൂരി, തെന്മല, റാന്നി, വണ്ടിപെരിയാർ, ചുങ്കപ്പാറ, ഇടുക്കി, കുട്ടിക്കാനം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. കാടകം മാർച്ച് 14ന് തിയേറ്ററുകളിലെത്തും. ചിത്രം അന്തർദേശീയ ചലച്ചിത്രമേളകളിലും പ്രദർശിപ്പിക്കാനൊരുങ്ങുകയാണ്.