Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ എ.എം.എം.എ. വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. സംഘടനയുടെ ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്ന പരിപാടികൾ അഭിനേത്രിയും സംവിധായകയുമായ ഷീല ഉദ്ഘാടനം ചെയ്തു. സംവിധാന രംഗത്തേക്ക് കൂടുതൽ സ്ത്രീകൾ കടന്നു വരണമെന്ന ആഗ്രഹം അവർ പങ്കുവച്ചു. ജയൻ ചേർത്തല അധ്യക്ഷത വഹിച്ചു.
രാജഗിരി ആശുപത്രിയുമായി ചേർന്ന് എ.എം.എം.എ. സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ് മീനയും വനിതാ അംഗങ്ങൾക്കായി ഒരുക്കിയിരുന്ന രചന മത്സരങ്ങൾ അനശ്വര രാജനും ഉദ്ഘാടനം ചെയ്തു. എ.എം.എം.എ. അംഗങ്ങൾ അണിയറയിലും തിരശ്ശീലയിലും ആയി എത്തുന്ന വെബ് സീരീസിൻ്റെ ലോഞ്ചും ഈ ചടങ്ങിൽ നടന്നു.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സംവിധായകരായ റാഫി, അജയ് വാസുദേവ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. രചനാ മത്സരങ്ങളുടെ വിധി നിർണ്ണയം അശ്വതി ശ്രീകാന്ത് ആണ് നടത്തിയത്. ചടങ്ങിൽ വിനുമോഹൻ, കലാഭവൻ ഷാജോൺ, ഉണ്ണി ശിവപാൽ, സരയു മോഹൻ, അൻസിബ ഹസൻ, കുക്കു പരമേശ്വരൻ, ബാബുരാജ് എന്നിവർ സംസാരിച്ചു.