Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: വിജയരാഘവൻ ഔസേപ്പ് എന്ന 80കാരൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഔസേപ്പിന്റെ ഒസ്യത്ത് മാര്‍ച്ച് 7ന് തീയേറ്ററുകളിലെത്തും. നവാഗതനായ ശരത്ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർപുറത്തുവിട്ടു.
ശബ്ദിക്കുന്ന രംഗങ്ങൾ ഒന്നുമില്ലാതെ അഭിനേതാക്കളെ അവതരിപ്പിക്കുന്ന വിധത്തിലുള്ള ഷോട്ടുകൾ മാത്രമാണ് ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. തികച്ചും പുതിയ ഒരനുഭവമാണ് ഈ ടീസർ. സംഭാഷണങ്ങളൊന്നുമില്ലെങ്കിലും പ്രേക്ഷകർക്ക് ഏറെ ഉദ്വേഗവും കൗതുകവുമൊക്കെ നൽകി ചിത്രത്തിൻ്റെ പൊതുവായ സ്വഭാവം ടീസർ കാട്ടിത്തരുന്നു.
ചാരം മൂടിക്കിടക്കുന്ന കനല്‍ക്കട്ടപോലെ സംഘര്‍ഷഭരിതമായി ഔസേപ്പിന്റെ തറവാട്. ആ സംഘര്‍ഷത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുമ്പോള്‍ തെളിയുന്നതെന്ത്? ഉത്തരം ഔസേപ്പിന്റ ഒസ്യത്ത് പറയും. മെഗൂര്‍ ഫിലിംസിന്റെ ബാനറില്‍ എഡ്വേര്‍ഡ് ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്. നിരവധി പരസ്യചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ശരത്ചന്ദ്രന്‍റെ ആദ്യ ഫീച്ചര്‍ സിനിമയാണിത്.
വിജയരാഘവനു പുറമേ ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഹേമന്ത് മേനോന്‍, ജോജി കെ.ജോണ്‍, ലെന, അപ്പുണ്ണി ശശി, ജയിംസ് എല്യാ, കനി കുസൃതി, സെറിന്‍ ഷിഹാബ്, അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ്, ശ്രീരാഗ്, ചാരു ചന്ദന, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ- ഫസല്‍ ഹസന്‍. സംഗീതം- സുമേഷ് പരമേശ്വര്‍, ഛായാഗ്രഹണം -അരവിന്ദ് കണ്ണാ ബീരന്‍, എഡിറ്റിങ്-ബി.അജിത് കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ – അര്‍ക്കന്‍ എസ്.കര്‍മ്മ, മേക്കപ്പ് – നരസിംഹസ്വാമി, കോസ്റ്റ്യും ഡിസൈന്‍- അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -കെ.ജെ.വിനയന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ് – സ്ലീബാ വര്‍ഗീസ്, സുശീല്‍ തോമസ്, ലൊക്കേഷന്‍ മാനേജര്‍ -നിക് സന്‍ കുട്ടിക്കാനം, പ്രൊഡക്ഷന്‍ മാനേജര്‍ – ശിവപ്രസാദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടിവ് – പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിന്‍ജോ ഒറ്റത്തെക്കല്‍, പി.ആർ.ഒ.- വാഴൂർ ജോസ്.
കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.






























