മവാസോ സ്‌റ്റാർട്ടപ്പ്‌ ഫെസ്‌റ്റിവലിലേക്ക്‌ ക്ഷണം തരൂരിനെ ക്ഷണിച്ച് ഡി.വൈ.എഫ്‌.ഐ; ഡി.വൈ.എഫ്‌.ഐയെ അഭിനന്ദിച്ച്‌ തരൂർ

Follow the FOURTH PILLAR LIVE channel on WhatsApp 

ഡൽഹി : സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ മവാസോയിലേക്ക് കോൺ​ഗ്രസ് എം.പി. ശശി തരൂരിനെ ക്ഷണിച്ച് ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ.റഹിം എം.പി., കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജർ, സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് എന്നിവർ തരൂരിന്റെ ഡൽഹിയിലെ വസതിയിലെത്തിയാണ് ക്ഷണിച്ചത്.

ഡി.വൈ.എഫ്.ഐയുടെ ഈ ഇടപെടലിനെയും തന്നെ ക്ഷണിക്കാൻ കാണിച്ച മനസിനെയും അദ്ദേഹം അഭിനന്ദിച്ചുവെന്നും വികസന കാര്യത്തിൽ താൻ രാഷ്ട്രീയം നോക്കാറില്ലെന്നും ശശി തരൂർ അറിയിച്ചെന്ന് റഹിം മാധ്യമങ്ങളോട് പറഞ്ഞു.

മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരത്ത് വച്ചാണ് മവാസോ ഫെസ്റ്റിവൽ നടക്കുന്നത്. ഈ രണ്ടു ദിവസങ്ങളിലും നേരത്തെ നിശ്ചയിച്ച പരിപാടികൾക്കായി യാത്ര ഉള്ളതിനാൽ മവാസോയിൽ എത്തിച്ചേരാൻ സാധിക്കില്ലെന്ന് തരൂർ അസൗകര്യം അറിയിച്ചു.

Recent Articles

Related Articles

Special