Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി.സി.ചാക്കോ. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന് ഭൂരിപക്ഷം സംസ്ഥാന സമിതി അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. രാജി വെയ്ക്കുന്നതായി ശരത് പവാറിനെ ചാക്കോ അറിയിച്ചു.
പിണറായി മന്ത്രിസഭയിൽ പാർട്ടിയുടെ പ്രതിനിധിയായ എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ അവരോധിക്കാൻ ചാക്കോയുടെ നേതൃത്വത്തിൽ നടന്ന നീക്കം പാളിയിരുന്നു. തോമസിനെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി തയ്യാറാവാത്തതാണ് ചാക്കോയ്ക്ക് തിരിച്ചടിയായത്.
മന്ത്രിമാറ്റ നീക്കത്തെത്തുടർന്ന് 2 ചേരിയിലായ പാർട്ടിയിൽ മുതിർന്ന നേതാക്കൾ തന്നെ ഇടപെട്ട് അടുത്തിടെ അനുരഞ്ജനമുണ്ടാക്കിയിരുന്നു. എങ്കിലും ചില അസ്വാരസ്യങ്ങൾ നിലനിന്നു. ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ ചാക്കോ നടത്തിയതായി പറയപ്പെടുന്ന പരാമർശത്തിൻ്റെ ശബ്ദരേഖ പുറത്തുവന്നതും വിവാദമായി. ഇതെല്ലാമാണ് ചാക്കോയുട രാജിയിൽ കലാശിച്ചത്.
























