29 C
Trivandrum
Wednesday, March 12, 2025

മാത്യു കുഴൽനാടൻ്റെ അഴിമതിവിരുദ്ധ മുഖം പൊളിഞ്ഞു; അനന്തു കൃഷ്ണനിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി

Follow the FOURTH PILLAR LIVE channel on WhatsApp 

    • ഡീൻ കുര്യാക്കോസ് 45 ലക്ഷം

    • ഫ്രാൻസിസ് ജോർജ് 9 ലക്ഷം

    • മാത്യു കുഴൽനാടൻ 7 ലക്ഷം

കൊച്ചി: പകുതിവില തട്ടിപ്പിലെ പ്രതി അനന്തു കൃഷ്ണനിൽ നിന്ന് പണം വാങ്ങിയവരിൽ യു.ഡി.എഫിൻ്റെ 2 എം.പിമാരും 1 എം.എൽ.എയുമടക്കമുള്ള പ്രമുഖർ. ഇതു സംബന്ധിച്ച അനന്തു നല്കിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. എം.പിമാരായ ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, എം.എൽ.എ. മാത്യു കുഴൽനാടൻ എന്നിവർക്കാണ് മൊഴിക്കുരുക്ക് മുറുകുന്നത്.

തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് 45 ലക്ഷം രൂപ വാങ്ങിയെന്നാണ് അനന്തു കൃഷ്ണൻ്റെ മൊഴി. എന്നാൽ ഇതിൽ 15 ലക്ഷം മാത്രമേ ഡീൻ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കു നല്കിയുള്ളൂ എന്നും മൊഴിയുണ്ട്. കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 9 ലക്ഷം രൂപ വാങ്ങി. മൂവാറ്റുപുഴ എം.എൽ.എ. മാത്യു കുഴൽനാടൻ 7 ലക്ഷം രൂപ നേരിട്ട് കൈയിൽ വാങ്ങിയെന്നും അനന്തു കൃഷ്ണൻ മൊഴി നല്കി.

സി.പി.എമ്മിലെ ഒരു പ്രമുഖ നേതാവിൻ്റെ നിർദ്ദേശപ്രകാരം 25 ലക്ഷം രൂപ തങ്കമണി സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപ സമാഹരണത്തിൻ്റെ ഭാഗമായി നിക്ഷേപിച്ചു. മൂവാറ്റുപുഴയിലെ യൂത്ത് കോൺഗ്രസ് നേതാവ് 5 ലക്ഷം രൂപ വായ്പ വാങ്ങി. പണം നൽകിയതിന്റെ തെളിവുകൾ അനന്തു കൃഷ്ണൻ പൊലീസിന് നൽകി. എല്ലാ ഉന്നതരും പെടട്ടെ എന്നാണ് അനന്തു പൊലീസിനോട് പറഞ്ഞത്.

രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതിൻ്റെ കോൾ റെക്കോർഡിങ്ങുകളും വാട്സ്ആപ്പ് ചാറ്റുകളും സൂക്ഷിച്ചത് ക്ലൗഡ് സ്റ്റോറേജിലാണെന്നാണ് അനന്തു കൃഷ്ണന്റെ മൊഴി. പ്രതിയുടെ കോൾ റെക്കോർഡിങ്ങുകളും വാട്സ്ആപ്പ് ചാറ്റുകളും പൊലീസ് കണ്ടെത്തി. സീൽ ചെയ്ത സ്ഥാപനങ്ങൾ തുറന്നു പരിശോധിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.

അതേസമയം, പകുതി വില സ്കൂട്ടർ തട്ടിപ്പിൽ കോഴിക്കോട് ജില്ലയിൽ മാത്രം ഇരയായത് 5526 പേരാണ്. 11 സന്നദ്ധ സംഘടനകൾ ആളുകളിൽ നിന്ന് പിരിച്ചത് 20 കോടിയിലധികം രൂപയാണ്. പണം കൈമാറിയത് എൻ.ജി.ഒ. കോൺഫെഡറേഷൻ ചെയർമാൻ ആനന്ദ കുമാറിന്റെ അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തി. 7,000ത്തിലധികം പേരിൽ നിന്നാണ് പകുതി വിലക്ക് സ്കൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ടെയ്ലറിങ് മെഷീൻ എന്നിവ നൽകാമെന്ന് പറഞ്ഞ് വിവിധ സംഘടനകൾ പണം പിരിച്ചത്.

Recent Articles

Related Articles

Special

Enable Notifications OK No thanks