Follow the FOURTH PILLAR LIVE channel on WhatsApp
ചേലക്കര: അമ്മ ചിന്നയുടെ ഛായാചിത്രം മുഖ്യമന്ത്രി പിണറായി വിജയനെ കാണിക്കുമ്പോള്‍ കെ.രാധാകൃഷ്ണൻ എം.പിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അമ്മയുടെ മരണത്തില്‍ അനുശോചനവും ആശ്വാസവാക്കുകളുമായാണ് കെ. രാധാകൃഷ്ണൻ്റെ ചേലക്കര തോന്നൂര്‍ക്കരയിലെ വീട്ടില്‍ പിണറായി എത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ചിന്ന അന്തരിച്ചത്. സംസ്‌കാരചടങ്ങില്‍ എത്താന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലായിരുന്നു ശനിയാഴ്ചത്തെ സന്ദര്‍ശനം. ചേലക്കര ശ്രീമൂലം തിരുനാള്‍ ഗവ. ഹയർസെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി ഇറങ്ങിയത്.
കുടുംബാംഗങ്ങളെയും ജനപ്രതിനിധികളെയും രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. യു.ആര്‍.പ്രദീപ് എം.എല്‍.എ., പഞ്ചായത്ത് പ്രസിഡന്റ് എം.കെ.പദ്മജ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആര്‍.മായ, സ്ഥിരംസമിതി അധ്യക്ഷ കെ.കെ.ശ്രീവിദ്യ, വാര്‍ഡ് അംഗം ജാഫര്‍ മോന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനം 10 മിനിറ്റ് നീണ്ടു.