Follow the FOURTH PILLAR LIVE channel on WhatsApp
തൃശ്ശൂർ: ആലത്തൂര്‍ എം.പിയും മുന്‍ മന്ത്രിയുമായ കെ.രാധാകൃഷ്ണന്റെ അമ്മ ചിന്ന (84) അന്തരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 12.30ഓടെയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശയായിരുന്നു.
ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി. മറ്റു മക്കൾ: രാജൻ, രമേഷ് (ഇരുവരും പരേതർ), രതി, രമണി, രമ, രജനി, രവി. മരുമക്കൾ: റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്.