29 C
Trivandrum
Thursday, March 13, 2025

സന്ദീപ് വാര്യർ ഇനി കെ.പി.സി.സി. വക്താവ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ബി.ജെ.പി. വിട്ട്‌ കോൺഗ്രസിലെത്തിയ സന്ദീപ്‌ വാര്യരെ കെ.പി.സി.സി. ഔ​ദ്യോ​ഗിക വക്താവായി നിയമിച്ചു. വക്താക്കളുടെ പട്ടികയിൽ സന്ദീപിനെ കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പെടുത്തി.

സന്ദീപിനെ നിയമിക്കാനുള്ള പ്രസിഡൻ്റിൻ്റെ തീരുമാനം അറിയിച്ച് പാർട്ടി ജനറൽ സെക്രട്ടറി എം.ലിജു നേതാക്കൾക്ക് കത്തയച്ചു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനൽ ച‍ർച്ചകളിൽ സന്ദീപ് വാര്യർ പങ്കെടുക്കും.

ദീപ്തി മേരി വർഗീസാണ് കെ.പി.സി.സി. മീഡിയ വിഭാഗം ഇൻ ചാർജ്. അതേസമയം പാർട്ടി പുനഃസംഘടനയിൽ സന്ദീപ് വാര്യർക്ക് കൂടുതൽ പദവിയും പാർട്ടി നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് വിവരം.

പാലക്കാട് നഗരസഭയിൽ വിമത യോഗം ചേർന്ന ബി.ജെ.പി. കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ നീക്കം നടത്തിയത് സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തിലായിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks