29 C
Trivandrum
Thursday, March 13, 2025

പാലക്കാട് ബി.ജെ.പിയില്‍ കലാപം; 9 കൗണ്‍സിലര്‍മാര്‍ രാജിക്കൊരുങ്ങുന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

പാലക്കാട്: പാലക്കാട്ടെ ബി.ജെ.പി. ഘടകത്തിൽ വമ്പൻ പൊട്ടിത്തെറി. യുവനേതാവിനെ പാര്‍ട്ടി ജില്ലാ പ്രസിഡന്റായി നിയമിക്കാനുള്ള കൃഷ്ണകുമാർ വിഭാഗത്തിന്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ഇതിന്റെ പശ്ചാത്തലത്തിൽ പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അടക്കം 9 ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ പ്രത്യേകം യോഗം ചേര്‍ന്നു. പ്രതിഷേധിച്ച കൗണ്‍സിലര്‍മാര്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെയാണ് ശക്തമായ പ്രതിഷേധം ജില്ലാ ഘടകത്തിൽ ഉയര്‍ന്നിട്ടുള്ളത്. ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിച്ചവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി പ്രസിഡന്റിനെ തിരഞ്ഞെടുത്തുവെന്നാണ് വിമതപക്ഷം ആരോപിക്കുന്നത്. ബി.ജെ.പി. സംസ്ഥാന നേതാവ് സി.കൃഷ്ണകുമാര്‍ തന്റെ ബിനാമിയെ തിരുകി കയറ്റുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

ഇടഞ്ഞു നില്‍ക്കുന്ന ബി.ജെ.പി. കൗണ്‍സിലര്‍മാരെ പാളയത്തിൽ എത്തിക്കാൻ കോണ്‍ഗ്രസും ശ്രമം ആരംഭിച്ചിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks