Follow the FOURTH PILLAR LIVE channel on WhatsApp
ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാര്‍ കത്തിനശിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബിയാണ് മരിച്ചത്. കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. സംഭവസ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം സിബിയുടേതാണെന്ന് തിരിച്ചറിഞ്ഞു.
ശനിയാഴ്ച ഉച്ചയോടെ ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. കാര്‍ സിബിയുടെ ഉടമസ്ഥതയിലുള്ളതാണ്. കത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇദ്ദേഹം വണ്ടിയോടിച്ചുപോവുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.
കാര്‍ കത്തിയിടത്തുനിന്ന് 4 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് സിബിയുടെ വീട് സ്ഥിതിചെയ്യുന്നത്. അപകടകാരണം വ്യക്തമല്ല. രാവിലെ വീട്ടില്‍നിന്ന് സാധനം വാങ്ങിക്കാനാണെന്നു പറഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. പൊലീസും ഫോറന്‍സിക് വിദഗ്ധരും വിശദാന്വേഷണം ആരംഭിച്ചു.