Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ദക്ഷിണേന്ത്യൻ സിനിമകൾ പോലും അധികം ചർച്ച ചെയ്യാത്ത ഫാഷൻ ലോകത്തെ പിന്നാമ്പുറ കഥകൾ അവതരിപ്പിക്കുന്ന ഒരു ഹ്രസ്വചിത്രം -റൺവേ. ലീ അലി സംവിധാനം ചെയ്ത് എബിൻ സണ്ണി നിർമ്മിച്ച് ശ്രീനിഷ് അരവിന്ദ്, അൻഷാ മോഹൻ, ആര്യ വിമൽ, അദ്രി ജോ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്.
കൊച്ചിയിൽ നടന്ന ഫാഷൻ മോഡലിങ് കേസുമായി കൂടി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ വികസിക്കുന്നത്. റൺവേയിലെ ആദ്യഗാനം പുറത്തിറങ്ങി. എൽ ആൻഡ് ഈ പ്രൊഡക്ഷൻസിന്റെ യു ട്യൂബ് ചാനലിൽ ആണ് ഗാനം റിലീസ് ചെയ്തത്.
അശ്വിൻ റാം ആണ് ഗാനത്തിന് സംഗീതം. അദ്രി ജോയുടേതാണ് വരികൾ. കാഴ്ചയിൽ പോലും ഒരു സിനിമയുടെതെന്ന് തോന്നുന്ന ക്വാളിറ്റിയിൽ ആണ് ഗാനവും ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം നിർവഹിച്ചത് നജോസ്. ചിത്രസംയോജനം വികാസ് അൽഫോൻസ്. എൽ ആൻഡ് ഈ പ്രൊഡക്ഷന്റെ തന്നെ യൂട്യൂബ് ചാനലിൽ ചിത്രം ജനുവരി 25ന് റൺവേ റിലീസ് ചെയ്യും.