29 C
Trivandrum
Thursday, March 13, 2025

സ്‌പീക്കറും കുഴൽനാടനും നേർക്കുനേർ; കുഴൽനാടൻ്റെ വായടപ്പിച്ച് എ.കെ.ശശീന്ദ്രൻ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വന്യ ജീവി അക്രമണത്തിൽ സഭ നിർത്തിവച്ച് ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ അടിയന്തര പ്രമേയ നോട്ടിസിനിടെ താക്കീതുമായി സ്‌പീക്കർ എ.എൻ.ഷംസീർ. വനം ഭേദഗതി ബിൽ സർക്കാർ അറിഞ്ഞില്ലെന്നാണോ പറയുന്നതെന്ന് ചോദിച്ചതോടെയാണ് മാത്യു കുഴൽനാടന്‍റെ പ്രസംഗത്തിൽ സ്‌പീക്കർ ഇടപെട്ടത്.

വനം ബിൽ പിൻവലിച്ചുവെന്നും മാത്യു എന്താണ് വിളിച്ചു പറയുന്നതെന്നും ചോദിച്ചായിരുന്നു സ്‌പീക്കറുടെ ഇടപെടൽ. വനം വന്യ ജീവി അക്രമണമാണ് എഴുതി തന്നത്. വനം ഭേദഗതി നിയമം ഇവിടെ പറയേണ്ട കാര്യമില്ല. അടിയന്തര പ്രമേയത്തിനകത്തു നിന്ന് സംസാരിക്കണമെന്നും നിങ്ങളുടെ എല്ലാ പ്രകടനവും അവതരിപ്പിക്കേണ്ട വേദിയല്ലിതെന്നും സ്‌പീക്കർ മാത്യു കുഴൽനാടനെ താക്കീത് ചെയ്‌തു.

ഇതിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളവുമുണ്ടായി. സ്‌പീക്കറുടെ ഇടപെടലിൽ ഇതെന്തു കഷ്‌ടമാണെന്ന് ചോദിച്ചായിരുന്നു മാത്യു കുഴൽനാടന്‍റെ ആദ്യത്തെ പ്രതികരണമെങ്കിലും പിന്നീട് വഴങ്ങി.

Recent Articles

Related Articles

Special

Enable Notifications OK No thanks