കേരളത്തിലെ ഡിജിറ്റൽ സർവേ പഠിക്കാൻ അസമിൽ നിന്ന്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കേരളത്തിൽ നടപ്പാക്കി വരുന്ന രാജ്യത്തെ ആദ്യത്തെ സമഗ്ര ഡിജിറ്റൽ ഭൂവിവര സംവിധാനമായ എൻറെ ഭൂമി സംയോജിത പോർട്ടൽ സംവിധാനത്തെക്കുറിച്ച് പഠിക്കാൻ അസം സംഘം. അസമിലെ നാഷണൽ ഇൻഫർമാറ്റിക് സെന്ററും സർവേ വിഭാഗം ഉദ്യോഗസ്ഥരും സംസ്ഥാന സർവേ ഭൂ രേഖാ വകുപ്പ് ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

കേരളത്തിൽ നടപ്പാക്കുന്ന എൻ്റെ ഭൂമി പോർട്ടൽ മാതൃകയിൽ പദ്ധതി അസമിൽ നടപ്പാക്കുന്നതിന് പ്രയോജനകരമായ അറിവുകളെയും സാങ്കേതിക വിദ്യകളെക്കുറിച്ചും സംഘം സർവേ ഭൂരേഖാ വകുപ്പ് ഉദ്യോഗ്രസ്ഥരിൽ നിന്നു വിവരങ്ങൾ ആരാഞ്ഞു. കേരളത്തിൻറെ ഡിജിറ്റൽ സർവേ സംവിധാനമായ എൻ്റെ ഭൂമി സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് ഉയർന്ന സാങ്കേതികമികവ് പുലർത്തുന്നതാണെന്ന് സംഘാംഗങ്ങൾ വിലയിരുത്തി. കേരളത്തിൻ്റെ ഡിജിറ്റൽ സർവേ പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് അവർ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതി മികച്ച മാതൃകകളെപ്പറ്റി കൂടുതൽ മനസ്സിലാക്കുന്നതിനും അത് തങ്ങളുടെ സംസ്ഥാനത്ത് പ്രാവർത്തികമാക്കുന്നതിനും താല്പര്യം അറിയിച്ച് ഇതിനോടകം ആന്ധ്രപ്രദേശ്, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. സംസ്ഥാന സർവെ ഭൂരേഖ വകുപ്പുമായുള്ള സഹകരണത്തിൻ്റെ ഭാഗമായി പുതുച്ചേരി സർവേ വിഭാഗത്തിലെ 30 അംഗ ഉദ്യോഗസംഘം ജനുവരി 23 മുതൽ 1 മാസത്തേക്ക് കേരളത്തിൻറെ ഡിജിറ്റൽ സർവേ മാതൃക പഠിക്കുന്നതിനായി സംസ്ഥാനത്ത് ഉണ്ടാകുമെന്ന് സംസ്ഥാന സർവേ ഡയറക്ടർ സിറാം സാംബശിവ റാവു അറിയിച്ചു.

Recent Articles

Related Articles

Special