Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വിശ്വാസങ്ങൾക്കും മൂല്യങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യം നൽകുന്ന യാഥാസ്ഥിതിക തറവാട്ടിലെ ഇരട്ടകളായ സഹോദരങ്ങളുടെ വിശ്വാസങ്ങളിലെ വൈരുധ്യങ്ങളിലൂടെ ഉണ്ടാകുന്ന സംഭവങ്ങൾ തികഞ്ഞ ഉദ്വോഗത്തോടെ അവതരിപ്പിക്കുന്ന രണ്ടാം യാമത്തിൻ്റെ ടീസർ പ്രകാശനം ചെയ്തു. ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ.ഗോപാൽ നിർമ്മിച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
കഥാപശ്ചാത്തലം വ്യക്തമാക്കുന്ന വിധത്തിലുള്ളതാണ് ടീസർ. കുടുംബ ജീവിതത്തിൻ്റെ ഊഷ്മളമായ മുഹൂർത്തങ്ങൾ കോർത്തിണക്കി പുതിയ തലമുറയുടെ വികാരവിചാരങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ട് പൂർണ്ണമായും ഒരു എൻ്റർടെയ്നറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവൻ, ഗൗതം കൃഷ്ണ, സാസ്വിക എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോയ് മാത്യു, സുധീർ കരമന, മുൻ നായിക രേഖ, ഷാജു ശ്രീധർ, നന്ദു, സംവിധായകൻ രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ, ഹിമാശങ്കരി, അംബികാ മോഹൻ, രശ്മി സജയൻ, അറ്റുകാൽ തമ്പി, അജിത് കുമാർ, എ.ആർ.കണ്ണൻ, സജി, രാജേഷ് ജന എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.
രാജേഷ് മുണ്ടക്കലാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. തിരക്കഥ -ആർ.ഗോപാൽ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ -പ്രശാന്ത് വടകര, സംഗീതം -മോഹൻ സിതാര, ഗാനങ്ങൾ – നേമം പുഷ്പരാജ്, ഛായാഗ്രഹണം – അഴകപ്പൻ, ചിത്രസംയോജനം -വി.എസ്.വിശാൽ, കലാസംവിധാനം -ത്യാഗു തവനൂർ, ചമയം -പട്ടണം റഷീദ്. പട്ടണം ഷാ, വസ്ത്രാലങ്കാരം -ഇന്ദ്രൻസ് ജയൻ, സംഘട്ടനം -മാഫിയാ ശശി, നൃത്തം – മധു, സജി (വക്കം സമുദ്ര), പരസ്യകല -മനു സാവഞ്ചി. സൗണ്ട് മിക്സിങ് -എൻ.ഹരികുമാർ , ഫിനാൻസ് കൺട്രോളർ -സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ -ഹരീഷ് കോട്ടവട്ടം, പ്രൊഡക്ഷൻ കൺട്രോളർ -പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈൻ -ഏ.ആർ.കണ്ണൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും.






























