തിരുവനന്തപുരം: പമ്പ ഹിൽടോപ്പിൽനിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക് ബി.ഒ.ടി. വ്യവസ്ഥയിൽ 250 കോടി ചെലവിൽ നിർമിക്കുന്ന റോപ് വേക്ക് ഈ തീർഥാടന കാലത്തു തന്നെ തറക്കല്ലിടും. ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം മാറുന്ന മുറയ്ക്ക് നിർമാണത്തിന് മന്ത്രിസഭ ഇതിന് അനുമതി നൽകുമെന്നറിയുന്നു.
Follow the FOURTH PILLAR LIVE channel on WhatsApp
ശബരിമല റോപ് വേയ്ക്കുള്ള ഭൂമിയെപ്പറ്റി ധാരണയായിട്ടുള്ളതായി ദേവസ്വം് മന്ത്രി വി എൻ വാസവൻ നേരത്തേ അറിയിച്ചിരുന്നു. കൊല്ലത്തു നിന്നാണ് വനഭൂമി നൽകുന്നത്. വനഭൂമിക്ക് പകരം റവന്യു ഭൂമി നൽകും.
അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും അത്യാഹിതത്തിൽ പെടുന്നവരെ നീക്കുന്നതിനുമാണ് പ്രധാനമായും റോപ് വേ നിർമിക്കുന്നത്. 2.7 കിലോമീറ്ററാണ് നീളം. ഇതിലൂടെ 10 മിനിറ്റിൽ പമ്പയിൽ നിന്ന് സന്നിധാനത്തെത്താം.
പുതുക്കിയ രൂപരേഖയിൽ തൂണുകളുടെ എണ്ണം ഏഴിൽനിന്ന് അഞ്ചായും മുറിക്കേണ്ട മരങ്ങളുടെ എണ്ണം 300ൽനിന്ന് 80 ആയും കുറഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.