Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐ.ടി.ഐകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂര്‍ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ എന്നിവിടങ്ങളിലാണ് ഐ.ടി.ഐകള്‍ ആരംഭിക്കുക.
പുതിട ഐ.ടി.ഐകളും ട്രേഡുകളും ചുവടെ:
ഗവ. ഐ.ടി.ഐ. ചാല
- അഡിറ്റിവ് മാനുഫാക്ടറിങ് ടെക്‌നീഷ്യന്‍ (3ഡി പ്രിന്റിങ്)
- ഇന്‍ഡസ്ട്രിയല്‍ റോബോട്ടിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ മാനുഫാക്ടറിങ് ടെക്‌നീഷ്യന്‍
മറൈന്‍ ഫിറ്റര്‍ - മള്‍ട്ടിമീഡിയ അനിമേഷന്‍ ആന്‍ഡ് സ്‌പെഷല്‍ എഫക്ട്‌സ്
- വെല്‍ഡര്‍ (ആറ്റിങ്ങല്‍ ഐ.ടി.ഐ.യില്‍ നിന്ന് 2 യൂണിറ്റ് ഷിഫ്റ്റ് ചെയ്യുന്നു)
ഗവ. ഐ.ടി.ഐ. പീച്ചി
- ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി
- ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍
- ഇലക്ട്രീഷ്യന്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍
- മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍
ഗവ. ഐ.ടി.ഐ. നാഗലശ്ശേരി
- അഡിറ്റിവ് മാനുഫാക്ടറിങ് ടെക്‌നീഷ്യന്‍ (3ഡി പ്രിന്റിങ്)
- കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിങ്
- ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍
- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
ഗവ. ഐ.ടി.ഐ. എടപ്പാള്‍
- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിങ് അസിസ്റ്റന്റ്
- ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി
- മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍
- സോളാര്‍ ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍)
നാല് ഐ.ടി.ഐകളിലെ 60 സ്ഥിരം തസ്തികകളിലെ നിയമനം നിലവിലുള്ള ജീവനക്കാരുടെ / തസ്തികകളുടെ പുനിര്‍വിന്യാസം, പുനഃക്രമീകരണം എന്നിവയിലൂടെ നടപ്പാക്കും. മൂന്ന് ക്ലാര്‍ക്ക്മാരുടെ സ്ഥിരം തസ്തികകള്‍ പുതുതായി സൃഷ്ടിക്കും നാല് വാച്ച്മാന്‍മാരെയും നാല് കാഷ്വല്‍ സ്വീപ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.