Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടവുമായി വേദി പങ്കിട്ടത് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വി ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി. ബോധപൂർവം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല. കുറ്റക്കാരൻ ആണെങ്കിൽ വിട്ടു വീഴ്ച്ചയും ഉണ്ടാകില്ല. അയാളുടെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് നിലപാട്. ഔദ്യോഗിക പരിപാടിയിലാണ് രാഹുലുമായി വേദി പങ്കിട്ടത്. രാഹുലിനെ അയോഗ്യനാക്കിയിട്ടില്ലെന്നും ബോധപൂർവം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷുമാണ് രാഹുലിനൊപ്പം വേദി പങ്കിട്ടത്. സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയുടെ വേദിയിലാണ് ഇവർ ഒരുമിച്ചത്. എംഎൽഎ വി.ശാന്തകുമാരിയും പരിപാടിക്കെത്തിയിരുന്നു.
























