29 C
Trivandrum
Thursday, November 13, 2025

ഉജ്ജെയ്‌നിൽ പള്ളി പൊളിച്ചതിനെതിരായ ഹർജി തള്ളി

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലെ ഉജ്ജെയ്‌നിൽ ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പൊ​ളി​ച്ച പ​ള്ളി പു​ന​ർ​നി​ർ​മി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ച്ച ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ർജി സു​പ്രിം​കോ​ട​തി ത​ള്ളി. 200 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്ന് ക​രു​തു​ന്ന ‘ത​കി​യ മ​സ്ജി​ദ്’ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് പൊ​ളി​ച്ച​ത്. മ​ഹാ​കാലേശ്വർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ മ​ഹാ​കാ​ൽ ലോ​ക് ഇ​ട​നാ​ഴി​യു​ടെ പാ​ർ​ക്കി​ങ് സ്ഥ​ലം വി​ക​സി​പ്പി​ക്കുന്ന​തി​നാ​ണ് അ​ധി​കൃ​ത​ർ ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്.

പ​ള്ളി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ഹ​ര​ജി ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന് മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് തള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രാ​യാ​ണ് 13 ഹ​ര​ജി​ക്കാ​ർ, സു​പ്രിം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 1985ൽ ​പ​ള്ളി​യെ വ​ഖ​ഫ് സ്വ​ത്താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ന്ന് ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, ഏ​റെ വൈ​കി​പ്പോ​യെ​ന്നും ഒ​ന്നും ചെ​യ്യാ​നാ​വി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഹ​ര​ജി ത​ള്ളി​യ​ത്.

എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ച് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks