Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: കഴിഞ്ഞദിവസം രാത്രി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എ.ആര്.റഹ്മാന് ആശുപത്രിവിട്ടു. അദ്ദേഹത്തിന് ഇപ്പോള്‍ ആരോഗ്യ പ്രശ്നമൊന്നുമില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്ന് റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നായിരുന്നു വിവരം.
കഴിഞ്ഞദിവസം ലണ്ടനില്‍നിന്ന് തിരിച്ചെത്തിയ റഹ്മാൻ്റെ ആരോഗ്യസ്ഥിതി മോശമായി. ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. നിര്ജലീകരണത്തെത്തുടര്ന്നാണ് ആരോഗ്യനില മോശമായതെന്ന് ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
പതിവ് പരിശോധനകള്‍ മാത്രമാണ് നടത്തിയതെന്നും ഇപ്പോള്‍ പിതാവ് നന്നായിട്ടിരിക്കുന്നുവെന്നും മകന് അമീന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മകള്‍ റഹീമയും പിന്നീട് ഇതേ കുറിപ്പ് പങ്കുവെച്ചു. താന്‍ ആശുപത്രി അധികൃതരുമായി സംസാരിച്ചിരുന്നുവെന്നും റഹ്മാന് കുഴപ്പൊന്നുമില്ലെന്ന് അവര്‍ പറഞ്ഞതായും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും എക്സില്‍ കുറിച്ചു.