കൈക്കൂലി തുല്യമായി പങ്കിടാൻ ‘ഗംഗാജല പ്രതിജ്ഞ’

Follow the FOURTH PILLAR LIVE channel on WhatsApp 

കൈക്കൂലിയായും പദ്ധതികളിലെ കമീഷനായും ലഭിക്കുന്ന പണം തുല്യമായി പങ്കിടുമെന്ന് ഗംഗാജലം കൈയിലേന്തി പ്രതിജ്ഞ ചെയ്യുന്ന ബി.ജെ.പി. കൗൺസിലർമാരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ മുനിസിപ്പൽ കോർപ്പറേഷനിലെ കൗൺസിലർമാരാണ് ദൃശ്യങ്ങളിലുള്ളത്.

മുനിസിപ്പൽ പദ്ധതികളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അനധികൃത വരുമാനവും കമീഷനും പരസ്പരം തുല്യമായി പങ്കിടുമെന്ന തരത്തിലാണ് കൗൺസിലർമാർ കൂട്ടായി പ്രതിജ്ഞ ചെയ്യുന്നത്. ഗംഗാജലം കൈയിലെടുത്താണ് പ്രതിജ്ഞയെടുക്കുന്നത് എന്നതിനാൽ വീഡിയോ വ്യാപകമായ ചർച്ചയ്ക്കും പരിഹാസത്തിനും ഇടയാക്കി.

വീഡിയോ പുറത്തുവന്നതോടെ ഷാജഹാൻപൂർ മുനിസിപ്പൽ കോർപ്പറേഷനിൽ അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും നടക്കുന്നതായുള്ള ആരോപണം കോൺഗ്രസ് ശക്തമാക്കി. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ദൃശ്യങ്ങളിൽ പറയുന്ന കാര്യങ്ങളുടെ പശ്ചാത്തലം പുറത്തുകൊണ്ടുവരണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിൽ ബി.ജെ.പിയും യോഗി ആദിത്യനാഥ് സർക്കാരും വിവിധ അഴിമതിയാരോപണങ്ങളുടെ പേരിൽ പ്രതിപക്ഷ വിമർശനം നേരിടുന്നതിനിടെയാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള പഴയ വിവാദങ്ങളും ഇതോടൊപ്പം വീണ്ടും ചർച്ചയാകുകയാണ്.

COMMENTCancel reply

Recent Articles

Related Articles

Special