29 C
Trivandrum
Thursday, November 13, 2025

ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണം ; ആവശ്യമുയർത്തി ബിജെപി

Follow the FOURTH PILLAR LIVE channel on WhatsApp 

ഡൽഹി: ഡൽഹിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ.പേര് ‘ഇന്ദ്രപ്രസ്ഥം’ എന്ന് ആക്കണമെന്നാണ് ആവശ്യം. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസ്ഥ ജംഗ്ഷൻ എന്ന് പുനർനാമകരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ വിമാനത്താവളം എന്ന് മാറ്റണം. ഡൽഹിയിലെ ഏതെങ്കിലും പ്രമുഖ സ്ഥലത്ത് പാണ്ഡവരുടെ വലിയ പ്രതിമകൾ സ്ഥാപിക്കണമെന്നും പ്രവീൺ ഖണ്ഡേവാൽ ആവശ്യപ്പെട്ടു. സാംസ്കാരിക ചരിത്ര ഘടകങ്ങൾ പരിഗണിക്കണിച്ച് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്ത് നൽകി. ഡൽഹിക്ക് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു ചരിത്രമുണ്ടെന്നും അത് ഇന്ത്യൻ നാഗരികതയുടെ ആത്മാവിനെയും പാണ്ഡവർ സ്ഥാപിച്ച ‘ഇന്ദ്രപ്രസ്ഥ’ നഗരത്തിന്റെ ഊർജ്ജസ്വലമായ പാരമ്പര്യത്തിൻ്റെ പ്രതീകമാകുന്നുവെന്നും കത്തിൽ പറയുന്നു.

ഡൽഹിയെ അതിന്റെ പുരാതന ചരിത്രവും സംസ്കാരവുമായി ബന്ധിപ്പിക്കുന്നതിനായി ‘ ഇന്ദ്രപ്രസ്ഥ ‘ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ഞായറാഴ്ച ഡൽഹി സാംസ്കാരിക മന്ത്രി കപിൽ മിശ്രയ്ക്ക് കത്തെഴുത്തെഴുതിയിരുന്നു. പേരുകൾ വെറും മാറ്റങ്ങളല്ല, അവ ഒരു രാജ്യത്തിന്റെ അവബോധത്തെ പ്രതിഫലിപ്പിക്കുന്നു. ഡൽഹി എന്ന് പറയുമ്പോൾ, നമുക്ക് 2,000 വർഷത്തെ ഒരു കാലഘട്ടം മാത്രമേ കാണാൻ കഴിയൂ. എന്നാൽ ഇന്ദ്രപ്രസ്ഥം എന്ന് പറയുമ്പോൾ, 5,000 വർഷത്തെ മഹത്തായ ചരിത്രവുമായി നമ്മൾ ബന്ധപ്പെടുന്നുവെന്നും കത്തിൽ പറയുന്നു. മുസ്ലീം അധിനിവേശക്കാരുടെ സ്മാരകങ്ങൾ ഉള്ളിടത്തെല്ലാം, പാണ്ഡവ കാലഘട്ടത്തിലെ ഹിന്ദു വീരന്മാർ, ഋഷിമാർ, സ്ഥലങ്ങൾ എന്നിവ പരിചയപ്പെടുത്തണമെന്നും പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks