29 C
Trivandrum
Monday, October 20, 2025

കെപിസിസി പുനഃസംഘടന: പുതിയ ജംബോ കമ്മിറ്റി ; സന്ദീപ് വാര്യരും പട്ടികയിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: കെപിസിസി പുനഃസംഘടനാ പട്ടിക ഹൈക്കമാൻഡ് പുറത്തുവിട്ടു. കെപിസിസിക്ക് വീണ്ടും പുതിയ ജംബോ കമ്മിറ്റി. കമ്മിറ്റിയിൽ പതിമൂന്ന് ഉപാധ്യക്ഷന്മാർ, 58 ജനറൽ സെക്രട്ടറിമാർ എന്നിങ്ങനെ ഉൾപ്പെടുന്നു. രാജ്മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, സി പി മുഹമ്മദ്, പന്തളം സുധാകരൻ, എ കെ മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സന്ദീപ് വാര്യർ ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഇടം പിടിച്ചു.

തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെപിസിസി ഉപാധ്യക്ഷനായാണ് നിയമിച്ചത്. ടി ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, വി ടി ബൽറാം, വി പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി സുഗതൻ, രമ്യ ഹരിദാസ്, എം ലിജു, എ എ ഷുക്കൂർ, എം വിൻസന്റ്, റോയ് കെ പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് മറ്റ് ഉപാധ്യക്ഷന്മാർ. വി എ നാരായണനാണ് കെപിസിസി ട്രഷറർ. ദീർഘനാൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് പുനഃസംഘടനാ പട്ടിക പുറത്തുവിട്ടത്.

Recent Articles

Related Articles

Special

Enable Notifications OK No thanks