Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂർ: പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്‌റ(40)യാണ് മരിച്ചത്. ഇതോടെ അപകടത്തിൽ പരിക്കേറ്റ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എല്ലാവരും മരിച്ചു. കഴിഞ്ഞ വ്യാഴായ്ച രാത്രി തൊഴിലാളികൾ താമസിക്കുന്ന റൂമിൽ ഭക്ഷണം പാകം ചെയ്ത ശേഷം ഗ്യാസ് ഓഫ് ചെയ്യാതെ ഉറങ്ങുകയായിരുന്നു. അടുത്ത ദിവസം വെള്ളിയാഴ്ച രാവിലെ ഇവരിൽ ഒരാൾ ഭക്ഷണം പാചകം ചെയ്യാനായി തീ കത്തിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്.
അപകടത്തിൽ ഏഴ് പേർക്ക് പൊള്ളലേറ്റിരുന്നു. ഒഡിഷ കുർദ് സ്വദേശികളായ ശിവ ബഹ്‌റ, നിഘം ബഹ്‌റ, സുഭാഷ് ബഹ്‌റ, ജിതേന്ദ്ര ബഹ്‌റ നാല് പേർക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. ഇതിൽ ജിതേന്ദ്ര ബഹ്‌റ ഒഴികേ മറ്റ് മൂന്ന് പേരും കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കേ മരണപ്പെട്ടു.