Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: പാലക്കാട് പല്ലൻചാത്തന്നൂരിൽ 14കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും. അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു. കുഴൽമന്ദം പൊലീസിലാണ് കുടുംബം പരാതി നൽകിയത്. എന്നാൽ സ്കൂൾ അധികൃതർ ആരോപണം നിഷേധിച്ചു. വിദ്യാർഥിയുടെ ആത്മഹത്യയിൽ സ്കൂളിൽ വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്. കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥി അർജുനാണ് ജീവനൊടുക്കിയത്.