29 C
Trivandrum
Monday, October 20, 2025

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ: അബിൻ വർക്കിയെ തഴഞ്ഞതിൽ രാഹുൽ ​ഗാന്ധിയ്ക്ക് പരാതി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തിൽ അബിൻ വർക്കിയെ തഴഞ്ഞതിൽ കനത്ത എതിർപ്പ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഐ ഗ്രൂപ്പ് പരാതി നൽകി. അബിൻ വർക്കിയെ ഒഴിവാക്കിയത് നീതികേടെന്നാണ് പരാതി. സംഘടനാ തെരഞ്ഞെടുപ്പിനെ നോക്കുകുത്തിയാക്കിയെന്നും പരാതിയിൽ പറയുന്നു. വർക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കാമായിരുന്നെന്നും പരാതിയിൽ പറയുന്നു.

എന്നാൽ നിലവിൽ വിഷയത്തിൽ പരസ്യ പ്രതികരണം വേണ്ടെന്നാണ് ഐ ഗ്രൂപ്പിൽ ധാരണ. പരസ്യ പ്രതികരണം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. പാർട്ടി വേദികളിൽ പരാതി അറിയിക്കാനും തീരുമാനമുണ്ട്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല നേതാക്കളുമായി കൂടിയാലോചന നടത്തിയെന്നാണ് വിവരം. ഹൈക്കമാൻഡ് നിലപാടിന് വേണ്ടി കാത്തിരിക്കുകയാണ് ഐ ഗ്രൂപ്പ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും പരാതി നൽകാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.അതേസമയം ഹൈക്കമാൻഡ് തീരുമാനമാണ് നിർണ്ണായകമെന്നും സൂഷ്മമായി പരിശോധിച്ചശേഷമാണ് തീരുമാനമുണ്ടായതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ റിപ്പോർട്ടറിനോട് പറഞ്ഞു. എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് നീക്കാൻ നേതൃത്വത്തിന് കഴിയും. അവരെ വിശ്വാസത്തിലെടുത്ത് മാത്രമെ മുന്നോട്ട് പോകാനാകൂവെന്നും അതാണ് ഇപ്പോഴത്തെ പ്രവർത്തന രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.

Recent Articles

Related Articles

Special

Enable Notifications OK No thanks