Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ആർഎസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്ന ‘എൻഎം’ എന്നയാളെ പോലീസ് പ്രതി ചേർത്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. തിരുവനന്തപുരം തമ്പാനൂർ പൊലീസ് ആണ് കുറ്റം ചുമത്തിയത്. പൊലീസിന് ഇയാളെ ഏകദേശം മനസിലായെന്നാണ് ലഭിക്കുന്ന സൂചന.
ആളെ തിരിച്ചറിഞ്ഞ ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. യുവാവിന്റെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസെടുത്തത്. അതേസമയം സത്യം പുറത്ത് വരണമെന്നാണ് ആർഎസ്എസും ആവശ്യപ്പെടുന്നത്.
അതേ സമയം സത്യസന്ധമായ അന്വേഷണം നടക്കണമെന്നാവശ്യപ്പെട്ട് ആർഎസ്എസിന്റെ കോട്ടയം വിഭാഗം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കും ആർഎസ്എസ്എസിന്റെ ദക്ഷിണ വിഭാഗം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടക്കണമെന്നും ദുരൂഹത നീക്കണമെന്നും ആർഎസ്എസ് പരാതിയിൽ ആവശ്യപ്പെട്ടു.