29 C
Trivandrum
Monday, October 20, 2025

കോൺ​ഗ്രസ് വിശ്വാസം സംരംക്ഷിക്കാനുള്ള യാത്രയിൽ; സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി കെ മുരളീധരൻ

Follow the FOURTH PILLAR LIVE channel on WhatsApp 

തൃശൂർ: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രതികരമവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. സ്വർണ്ണപ്പാളി മോഷ്ടിച്ച് ചെമ്പ് പാളിയാക്കിയത് വിശ്വാസികളെ മുറിവേൽപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. ‘വിശ്വാസം സംരക്ഷിക്കാനുള്ള യാത്രയിലാണ് കോൺഗ്രസ്. അതിൽ കേരളത്തിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഉറപ്പാണ്. അക്കാര്യത്തിൽ പൂർണവിശ്വാസമുണ്ടെന്നും’ മുരളീധരൻ പറഞ്ഞു.

‘പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അതിന്റെ വഴിക്ക് നടക്കും.വിശ്വാസം സംരക്ഷിക്കണമെന്ന അഭിപ്രായത്തിൽ കോൺഗ്രസ് ഉറച്ച് നിൽക്കുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. സിബിഐ എല്ലാം തികഞ്ഞവരാണ് എന്ന് വിശ്വാസമില്ല. ഇപ്പോൾ നടക്കുന്നത് തട്ടിക്കൂട്ട് അന്വേഷണമാണ്.പ്രതിസ്ഥാനത്ത് നിൽക്കുന്നത് സംസ്ഥാന സർക്കാറാണ്. സർക്കാറിന്റെ കീഴിൽ നിൽക്കുന്ന ഉദ്യോഗസ്ഥൻ അന്വേഷിക്കുമ്പോൾ സർക്കാർ അനുകൂലമായ റിപ്പോർട്ടേ നൽകൂവെന്നും മുരളീധരൻ പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റിയെന്ന ഇന്നത്തെ ആൾദൈവത്തെ യുഡിഎഫ് കാലത്താണ് കീഴ്ശാന്തി സ്ഥാനത്ത് നിന്ന് ഇറക്കിവിടുന്നത്.ശാന്തിപ്പണി ചെയ്യാൻ ഒരു പരിജ്ഞാനവും ഇല്ലെന്ന് പറഞ്ഞാണ് തന്ത്രി ഇറക്കിവിട്ടത്.ദേവന്റെ സ്വത്ത് സംരക്ഷിക്കണം..അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks