Follow the FOURTH PILLAR LIVE channel on WhatsApp
ലഖ്നൗ: ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയിൽ കോടിക്കണക്കിനാളുകളാണ് പങ്കെടുക്കാനായി എത്തുന്നത്.
ത്രിവേണി സംഗമത്തില്‍ മുങ്ങി സ്നാനം ചെയ്തതിന്റെ ചിത്രങ്ങള്‍ നടി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു എന്നാണ് സ്നാനത്തിനു ശേഷം സംയുക്ത കുറിച്ചത്.
‘ജീവിതത്തെ വിശാലമായി കാണുമ്പോൾ അതിൻ്റെ അർത്ഥം നമുക്ക് വെളിപ്പെടുന്നു. മഹാകുംഭത്തിലെ ഗംഗയിൽ ഒരു പുണ്യസ്നാനം പോലെ, ബോധത്തിൻ്റെ പ്രവാഹത്തെ എപ്പോഴും പോഷിപ്പിക്കുന്ന അതിരുകളില്ലാത്ത ചൈതന്യത്തിനുവേണ്ടി ഞാൻ എൻ്റെ സംസ്കാരത്തെ മനസിലാക്കുന്നു’ -സംയുക്ത കുറിച്ചു.
2016ൽ പോപ്‌കോൺ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടൊവിനോ ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധേയയായി. എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വൂള്‍ഫ്, വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത സംയുക്ത ഇപ്പോള്‍ തമിഴിലും കന്നഡത്തിലും തെലുങ്കിലും മുന്‍നിര താരമാണ്.