Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണ് എന്ന വെളിപ്പെടുത്തലുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. മുൻപ് മഞ്ജു വാര്യരെ ശല്യം ചെയ്ത കേസിൽ അറസ്റ്റിലായിട്ടുള്ള വ്യക്തി കൂടിയാണ് സനൽ. ഇപ്പോൾ മഞ്ജുവിൻ്റേത് എന്ന നിലയിൽ ചില ശബ്ദ സന്ദേശങ്ങൾ ഉൾപ്പടെ പങ്കുവെച്ചാണ് സനലിന്റെ പുതിയ വെളിപ്പെടുത്തൽ.
തന്റെ അറസ്റ്റിനു ശേഷം 2022 നവംബറിൽ മഞ്ജു വാര്യർ ഒരു അപരനാമത്തിൽ ഫെയ്സ്ബുക്ക് വഴി തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും കഴിഞ്ഞ 2 വർഷമായി തങ്ങൾ നിരന്തരം ഒരു അപരനാമത്തിൽ സംസാരിക്കുന്നുവെന്നും സനൽ അവകാശപ്പെടുന്നു. 3 ദിവസം മുൻപ് തന്നോട് സംസാരിച്ചതിന്റെ ശബ്ദരേഖ എന്ന പേരിൽ ഒരു ഓഡിയോയും സനൽ ഫേസ്ബുക് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണ് എന്നത് താൻ ആവർത്തിക്കുന്നുവെന്നും സനൽ പോസ്റ്റിൽ പറയുന്നു.