Follow the FOURTH PILLAR LIVE channel on WhatsApp
ചെക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പാലാ എം.എൽ.എ. മാണി സി.കാപ്പന് 1 വർഷം തടവുശിക്ഷ. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. തടവിനൊപ്പം 5.30 കോടി രൂപ പലിശ സഹിതം നഷ്ടപരിഹാരമായി നൽകാനും കോടതി നിർദേശിച്ചു.
പ്രവാസി മലയാളിയും വ്യവസായിയുമായ ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് നടപടി. കോടതി നിശ്ചയിച്ച തുക 1 മാസത്തിനകം അടയ്ക്കണം. സമയപരിധിക്കുള്ളിൽ നഷ്ടപരിഹാരം നൽകാത്ത പക്ഷം 3 മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.
ശിക്ഷാവിധി 1 വർഷമായതിനാൽ നിലവിലെ നിയമപ്രകാരം മാണി സി.കാപ്പന്റെ എം.എൽ.എ. സ്ഥാനത്തിന് ഉടൻ അയോഗ്യത വരില്ലെന്നാണ് വിലയിരുത്തൽ.

























