രഞ്ജിത്തിന്റെ ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന്

Follow the FOURTH PILLAR LIVE channel on WhatsApp 

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് തിയേറ്ററുകളിലെത്തും. സത്യം സിനിമാസ്, മഹാ സുബൈർ മൂവിക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജി., മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

വലിയ താരനിരയ്ക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നീതിനിർവഹണത്തിനായി രംഗത്തിറങ്ങുന്ന 5 യുവാക്കളുടെയും അവരുടെ മാർഗദർശിയായി എത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും ഔദ്യോഗിക-വ്യക്തിജീവിതങ്ങളിൽ സംഭവിക്കുന്ന സംഘർഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. രഞ്ജിത്തിന്റെ തന്നെ ‘ബ്ലാക്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രം ‘ലോ ആൻഡ് ഓർഡറി’ലൂടെ വീണ്ടും എത്തുമെന്ന പ്രചാരണം ശക്തമാണെങ്കിലും ഇതുസംബന്ധിച്ച് അണിയറപ്രവർത്തകരുടെ ഔദ്യോഗിക സ്ഥിരീകരണമില്ല.

പ്രധാനമായും കൊച്ചിയെ പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥയിൽ തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങൾക്കും നിർണായക സ്ഥാനമുണ്ട്. ഏകദേശം 90 ദിവസം നീണ്ടുനിന്ന ചിത്രീകരണം വിവിധ സ്ഥലങ്ങളിലായാണ് പൂർത്തിയാക്കിയത്. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവരാണ് ഒരുക്കിയിരിക്കുന്നത്. ആക്ഷനൊപ്പം വൈകാരിക കുടുംബനാടകത്തിന്റെ സ്വഭാവവും ചിത്രത്തിനുണ്ടാകുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

പ്രകാശ് വർമ്മയും അഭിരാമിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു, തോമസ് ഷെർഷ, ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ.പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഷിബു ചക്രവർത്തിയാണ് ഗാനരചന. ജോ ഡാനിയേൽ സംഗീതവും ബിജിപാൽ പശ്ചാത്തലസംഗീതവും ഒരുക്കുന്നു. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് ചിത്രസംയോജനവും നിർവഹിക്കുന്നു. സാബു റാം കലാസംവിധാനവും റോഷൻ എൻ.ജി. മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

പ്രേംലാൽ പട്ടാഴിയാണ് സ്റ്റിൽസ്. കിഷൻ സപ്താ ശബ്ദരൂപകല്പനയും സുനിൽ സിംഗ് ലൈൻ പ്രൊഡക്ഷനും നിർവഹിക്കുന്നു. വി.ബോസ് ചീഫ് അസോസിയേറ്റ് ഡയറക്ടറും ആന്റണി സ്റ്റീഫൻ ഡിസൈനറുമാണ്. ശാലിനിയാണ് കാസ്റ്റിങ് ഡയറക്ടർ. പ്രസാദ് നമ്പ്യാങ്കാവ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവും പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.

സത്യം സിനിമാസാണ് ‘ലോ ആൻഡ് ഓർഡർ’ തിയേറ്ററുകളിലെത്തിക്കുന്നത്.

COMMENTCancel reply

Recent Articles

Related Articles

Special