ഡിറ്റക്ടീവ് കോമഡിയുമായി സാഗർ; നായകനായി സൈജു കുറുപ്പ്

Follow the FOURTH PILLAR LIVE channel on WhatsApp 

‘കനകരാജ്യം’, ‘വീകം’ എന്നീ ചിത്രങ്ങൾക്കുശേഷം സാഗർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സൈജു കുറുപ്പ് നായകനാകുന്നു. ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുക്കുന്നത്. ഡിറ്റക്ടീവായാണ് സൈജു കുറുപ്പ് എത്തുന്നത്.

അന്വേഷണവും ഹാസ്യവും ചേർന്നാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. സംവിധായകൻ അരുൺ ഗോപി നിർമിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

ധ്യാൻ ശ്രീനിവാസൻ, സായികുമാർ, അൽത്താഫ് സലിം, ഹരിശ്രീ അശോകൻ, സുധീഷ്, ശങ്കർ രാമകൃഷ്ണൻ, മധുപാൽ, ഷാൻ റഹ്മാൻ, ഷാജു ശ്രീധർ, റിയ ജിത്തു, ഉത്തര ഉണ്ണി, ആൽഫി പഞ്ഞിക്കാരൻ, ശ്രീരേഖ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അരുൺ ഗോപി എന്റർടെയ്ൻമെന്റ്, ജസ്റ്റിൻ മാത്യു എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിൽ അരുൺ ഗോപി, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.

സെപ്റ്റംബർ 7ന് കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടക്കുന്ന സ്വിച്ചോൺ ചടങ്ങോടെ ചിത്രീകരണത്തിന് തുടക്കമാകും. ചിത്രത്തിന്റെ പേരും മറ്റു സാങ്കേതിക പ്രവർത്തകരുടെ വിവരങ്ങളും പിന്നീട് പ്രഖ്യാപിക്കും.

COMMENTCancel reply

Recent Articles

Related Articles

Special