വന്ദേമാതരം വിവാദത്തിലും ജാതിവാലിലും ഉഴപ്പി മുഖ്യമന്ത്രി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിനെ ചൊല്ലിയുള്ള വിവാദത്തിലും പ്രതിജ്ഞ ചൊല്ലുന്ന വേളയിൽ സ്വന്തം പേരിനൊപ്പം ‘ജാതിവാൽ’ കൂട്ടിച്ചേർത്ത നടപടിയിലും വ്യക്തമായ മറുപടിയില്ലാതെ മുഖ്യമന്ത്രി വി.ഡി.സതീശൻ.

വന്ദേമാതരം മുഴുവൻ ആലപിക്കാൻ തീരുമാനിച്ചത് തങ്ങളല്ലെന്നും ലോക്ഭവൻ നേരിട്ടാണെന്നുമാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നതിനെക്കുറിച്ച് തങ്ങൾക്ക് മുൻകൂട്ടി യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, സത്യപ്രതിജ്ഞാ വേളയിൽ പേരിനൊപ്പം ജാതിപ്പേര് ഉപയോഗിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്കിയില്ല. താൻ സത്യപ്രതിജ്ഞാ സമയത്ത് പറഞ്ഞത് അച്ഛന്റെ പേരാണെന്നാണ് അദ്ദേഹത്തിന്റെ പുതിയ ന്യായീകരണം.

അമ്മയുടെ പേര് കൂടി പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും, അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണെന്നും ഓർക്കേണ്ടേ എന്നുമാണ് സതീശൻ ചോദിച്ചത്.

COMMENTCancel reply

Recent Articles

Related Articles

Special