യുഎസ് സ്കൂളിൽ വെടിവെയ്പ്പ് ; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: യുഎസിലെ മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിൽ വെടിയ്പ്പ് . രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. എട്ടും പത്തും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ട്രാൻസ്‌ജെൻഡറായ അക്രമി സ്വയം ജീവനൊടുക്കി. റോബിൻ വെസ്റ്റ്മാൻ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവെയ്പ്പിൽ 14 കുട്ടികൾ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് മിനസോട്ട ഗവർണർ ടിം വാൾസ് അറിയിച്ചു. സംഭവം എഫ്ബിഐ അന്വേഷിക്കും.

യുഎസ് സമയം ബുധനാഴ്ച രാവിലെ സ്‌കൂളിൽ കുർബാനയിൽ പങ്കെടുക്കുകയായിരുന്ന കുട്ടികൾക്കു നേരെയാണ് വെടിവെയ്പ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോലീസും എഫ്ബിഐയും മറ്റ് ഫെഡറൽ ഏജന്റുമാരും സ്ഥലത്തുണ്ട്. സംഭവത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതായും വൈറ്റ് ഹൗസ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞു.

COMMENTCancel reply

Recent Articles

Related Articles

Special