Home Kerala സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ, അവരത് പറയുമെന്ന് മന്ത്രി ഗണേഷ് കുമാർ

സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ, അവരത് പറയുമെന്ന് മന്ത്രി ഗണേഷ് കുമാർ

Follow the FOURTH PILLAR LIVE channel on WhatsApp 

പാലക്കാട്: കേ​ന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്നം അവരത് പറയുമെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ. തിരഞ്ഞെടുപ്പിന് മുൻപ് തൃശ്ശൂരുകാർ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അതു ശരിയായെന്നും ഗണേഷ് കുമാർ പറഞ്ഞു. ‘ആക്ഷനൊക്കെ അവരവരുടെ ഇഷ്ടമാണ്. ഞാൻ സംവിധായകനലല്ലോ കട്ട് പറയാൻ. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. കട്ട് പറയേണ്ട സംവിധായകർ പറയും. അത് ജനങ്ങളാണ്’- ഗണേഷ് കുമാർ പറഞ്ഞു.

പറയാനുള്ള​തെല്ലാം തിരഞ്ഞെടു​പ്പിന് മുൻപ് പറഞ്ഞു കഴിഞ്ഞെന്നും വർഷങ്ങളായി അറിയാവുന്ന ഒരാളെ കുറിച്ച് പ്രത്യേകിച്ച് ഒന്നും ഇനി പറയാനില്ലെന്നും മന്ത്രി കൂട്ടിചേർത്തു.

‘തിരഞ്ഞെടുത്ത തൃശ്ശൂരുകാർക്കാണ് കുഴപ്പം പറ്റിയത്. അതിൽ കൂടുതൽ എന്തു പറയാനാണ്. ഏതായാലും തൃശ്ശൂരുകാർക്ക് എന്തെങ്കിലുമൊക്കെ ഉപകാരമുണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹം ഭരത് ചന്ദ്രനായി അഭിനയിച്ച ശേഷം കാറിൻ്റെ പുറകിൽ എപ്പോഴും ഒരു എസ്.പിയുടെ തൊപ്പിയുണ്ടായിരിക്കും. ഞാൻ തമാശ പറഞ്ഞതല്ല, ഇദ്ദേഹത്തിൻ്റെ കാറിന് പിറകിൽ കുറെക്കാലം ഐ.പി.എസ്. എന്നെഴുതിയ തൊപ്പി വെച്ചിട്ടുണ്ടായിരുന്നു. അത്രയേ പറയാനുള്ളൂ’- ​ഗണേഷ് കുമാർ പറഞ്ഞു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe for notification
Exit mobile version