Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ഇത്തരമൊരു മികച്ച ആഗോള നിക്ഷേപക സംഗമത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്ന് ഭാരത് ബയോടെക് ചെയർമാൻ കൃഷ്ണ എല്ല. ഇത്തരം 40ഓളം സംഗമങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അവിടെയൊന്നും കാണാത്ത രീതിയിലുള്ള മികച്ച സംഘാടനമാണ് കേരളത്തിൽ കണ്ടതെന്ന് ഗ്ലോബൽ കേരള ഇൻവെസ്റ്റ് സമ്മിറ്റിൻ്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തവേ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി 2 ദിവസവും സംഗമത്തിൽ പൂർണസമയം പങ്കെടുത്തു. ഇത് മറ്റൊരിടത്തും കണ്ടിട്ടില്ല. മറ്റിടങ്ങളിൽ മുഖ്യമന്ത്രിമാർ ഉദ്ഘാടനത്തിനു ശേഷം അപ്രത്യക്ഷരാവുകയാണ് പതിവ്. വ്യവസായ മന്ത്രി പി.രാജീവ് 48 മണിക്കൂറും പങ്കെടുത്താണ് സംഗമത്തിന് നേതൃത്വം നല്കിയതെന്നും കൃഷ്ണ എല്ല ചൂണ്ടിക്കാട്ടി.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.































